കോഴിക്കോട്: നേപ്പാള്‍ സ്വദേശികളായ ദമ്പതിമാരുടെ ആറ് വയസ്സുകാരിയായ മകൾ ക്രൂര പീഡനത്തിന് ഇരയായി. ബാലുശ്ശേരിക്കടുത്ത് ഉണ്ണികളം വള്ളിയോത്ത് ആണ് സംഭവം. 4-11-2020 രാത്രിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
നിരവധി ക്വാറി തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്നിടത്താണ്
ക്വാറി തൊഴിലാളികളായ കുട്ടിയുടെ കുടുംബവും താമസിച്ചിരുന്നത്. ഇന്നലെ പകൽ അച്ഛനും അമ്മയും വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്നു. അവർ വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു പീഡനം.
വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടി രക്തത്തില്‍ കുളിച്ച് നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.



