റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ ചേര്‍ത്തല മണ്ഡലത്തിലെ റോഡുകള്‍ക്ക് സമാന്തരമായി കാന നിര്‍മിക്കുന്നു

November 5, 2020 - 4:24 pm

ആലപ്പുഴ: ചേര്‍ത്തല മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് സമാന്തരമായുള്ള കാന നിര്‍മാണങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. നഗരത്തിലെ വിവിധ റോഡുകളില്‍ കാനയുടെ അഭാവം മൂലമുള്ള വെള്ളക്കെട്ട് പരിഹരിക്കാനാണ് പുതിയ കാന നിര്‍മ്മിക്കുന്നത്. പുതിയ കാന നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ പഴയ കാനയുടെ കേടുപാടുകള്‍ പരിഹരിച്ച് പുനര്‍നിര്‍മ്മാണവും നടപ്പാക്കും. അത്യാവശ്യ സ്ഥലങ്ങളില്‍ ഐറിഷ് ഡ്രെയിനുകളുടെ നിര്‍മ്മാണവും ആവശ്യ സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് ടൈലുകളും പാകും.

കാന നിര്‍മ്മിക്കുന്നതിനായി 2019-20 ബജറ്റില്‍ അനുവദിച്ച മൂന്ന് കോടിയാണ് വിനിയോഗിക്കുക. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്റെ നിര്‍ദേശപ്രകാരമാണ് കാന നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. 10 മാസമാണ് പൂര്‍ത്തീകരണ കാലാവധി.

ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷതവഹിച്ചു. ചേര്‍ത്തല മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ടി ജോസഫ്, വയലാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് വി ബാബു, മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് എന്‍ ആര്‍ ബാബുരാജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ ബി മുരളി, വാര്‍ഡ് കൗണ്‍സിലര്‍ ജി അജിത്ത്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി വിനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍ രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9009/Drainage-construction.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *