കൊച്ചി: ഇ.ഡി അറസ്റ്റു ചെയ്ത എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആറുദിവസത്തേക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ശിവശങ്കറിനെ കോടതിയില്‍ 5-11-2020 വ്യാഴാഴ്ച ഹാജരാക്കിയിരുന്നു. കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ദുരൂഹമായ ഇടപാടുകള്‍ ശിവശങ്കറിന് ഉണ്ടെന്നും വാട്ട്സാപ് ചാറ്റിലൂടെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയെന്നും ഇ.ഡി കോടതിയെ അറിയിച്ചു. യു.എ.ഇ കോണ്‍സുലേറ്റിലെ ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട് എന്നും ഇ.ഡി അറിയിച്ചു. തുടർന്നാണ് കോടതി കസ്റ്റഡി നീട്ടിയത്.


