റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്‌നൗ: ആന്റി എന്ന് വിളിച്ചതിന് തെരുവിലെ ആള്‍കുട്ടത്തില്‍ വച്ച് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് സ്ത്രീകള്‍. നവംബര്‍ രണ്ട് തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ബാബുഗെഞ്ച് മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെ ആന്റി എന്ന് വിളിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.’കര്‍വാ ചൗത് ‘ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഷോപ്പിംഗിനായി നൂറുകണക്കിന് സ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. ഇവിടെ വച്ച് ഒരു സ്ത്രീയെ ഈ പെണ്‍കുട്ടി ‘ആന്റി’ എന്ന് വിളിച്ചത്രെ. ഇതോടെ വാക്കുതര്‍ക്കത്തില്‍ തുടങ്ങുകയും തുടര്‍ന്ന് സ്ത്രീകള്‍ പെണ്‍കുട്ടിയെ പിടിച്ചു തള്ളുകയുമായിരുന്നു. സ്ത്രീ പെണ്‍കുട്ടിയുടെ ചെകിടത്തും മറ്റ് ശരീര ഭാഗങ്ങളിലും യുവതി അടിക്കുന്നതും ദൃശ്യത്തിലുണ്ട്. യുവതിയെ പിടിച്ചുമാറ്റാന്‍ മാര്‍ക്കറ്റിലെത്തിയ മറ്റ് സ്ത്രീകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.കാഴ്ചക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലാവുകയായിരുന്നു.ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടയ്ക്ക് കയറിയാണ് പെണ്‍കുട്ടിയെ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *