തിരുവനന്തപുരം: ചൊവ്വാഴ്ച (03/11/2020) 3 മുതല്‍ 7 വരെ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് റേഷന്‍ കടകള്‍ നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നത്.
തിരുവനന്തപുരത്ത പുളിമൂട്ടിലാണ് സപ്ലൈക്കോ നേരിട്ട് നടത്തുന്ന ആദ്യത്തെ കട ഉദ്ഘാടനം ചെയ്യുന്നത്. സര്‍ക്കാര്‍ റേഷന്‍കടകള്‍ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍റെയും കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം.
അതേസമയം കടയടച്ച് റേഷന്‍ മുടങ്ങുന്നസ്ഥലങ്ങളില്‍ സപ്ലൈക്കോ ഔട്ട് ലെറ്റുകളോട് ചേര്‍ന്ന് റേഷന്‍ കടകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ നീക്കത്തോടാണ് വ്യാപാരികള്‍ എതിര്‍പ്പറിയിച്ചിരിക്കുന്നത്. വ്യാപാരികള്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും.



