റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോ നജ്മ തങ്ങളുടെ പ്രവർത്തകയായിരുന്നില്ലെന്ന് കെ എസ് യു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെഎസ്.യു. നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്. ഡോ.നജ്മക്ക് കെ.എസ്.യുവില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലായിരുന്നുവെന്നും സംഘടന വ്യക്തമാക്കി.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത അടിസ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെഎസ്.യു എറണാകുളം ജില്ലാ പ്രസിഡൻ്റ് അലോഷ്യസ് സേവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *