റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊൽക്കത്തയെ അടിച്ചു പരത്തി ക്രിസ് ഗെയിൽ, പഞ്ചാബിന് അനായാസ ജയം

October 27, 2020 - 9:33 am

ദുബൈ: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ ജയം. ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം നേടിക്കൊടുത്തത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 150 വിജയ ലക്‌ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. ജയത്തോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

കൊല്‍ക്കത്ത സ്കോര്‍ മറികടക്കാന്‍ ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മന്‍ദീപ് സിങ്ങും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 47 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

കെ.എല്‍ രാഹുല്‍ 28 റണ്‍സ് എടുത്താണ് പുറത്തായത്. തുടര്‍ന്ന് ക്രിസ് ഗെയ്ല്‍ ക്രീസില്‍ എത്തിയതോടെ കൊല്‍ക്കത്ത മത്സരം കൈവിടുകയായിരുന്നു. കൊല്‍ക്കത്ത ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കിയ ക്രിസ് ഗെയ്ല്‍ 29 പന്തില്‍ 51 റണ്‍സ് എടുത്ത് പുറത്താവുകയായിരുന്നു.

56 പന്തില്‍ പുറത്താവാതെ 66 റണ്‍സ് നേടിയ മന്‍ദീപ് സിങ് ക്രിസ് ഗെയ്‌ലിന് മികച്ച പിന്തുണയാണ് നല്‍കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് എടുത്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *