റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ ബാധിച്ച വീട്ടമ്മ മരിച്ചു. വിഷം അകത്ത്‌ചെന്ന്‌ ചികിത്സയിലായിരുന്നു

October 26, 2020 - 3:50 pm

ബേഡകം: വിഷം അകത്ത്‌ചെന്ന്‌ ചികിത്സയിലായിരുന്ന വീട്ടമ്മ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗം ജോസ്‌ പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ്‌(35) ആണ്‌ മരിച്ചത്‌. ഇവരെ നാലുദിവസം മുമ്പാണ്‌ വീട്ടില്‍ വെച്ച്‌ വിഷം അകത്തുചെന്ന്‌ അവശ നിലയില്‍ കണ്ടെത്തിയത്‌. നില ഗുരുതരമായതിനെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കോവിഡ്‌ പരിശോധന നടത്തിയപ്പോഴാണ്‌ പോസിറ്റാവാണെന്ന്‌ കണ്ടെത്തിയത്‌. കുടുംബാംഗങ്ങള്‍ക്കും കോവിഡ്‌ കണ്ടെത്തിയിരുന്നു.

25.10.2020 ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ മരണം സംഭവിച്ചത്‌. ഇവര്‍ക്ക്‌ നാലുമക്കളുണ്ട്‌. സംസ്‌കാരം കോവിഡ്‌ പ്രോട്ടോകോള്‍ പ്രകാരം നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *