റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഢിൽ 52 മാവോയിസ്റ്റുകൾ കീഴടങ്ങി

January 16, 2026 - 5:48 am

ബിജാപുർ: ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ 52 മാവോവാദികൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി.കീഴടങ്ങിയവരിൽ 21 സ്ത്രീകളും ഉൾപ്പെടുന്നു. കീഴടങ്ങിയവരെല്ലാം മാവോവാദികളുടെ സൗത്ത് സബ്-സോണൽ ബ്യൂറോയുടെയും ഭൈരംഗഡ് ഏരിയ കമ്മിറ്റിയുടെയും ഭാഗമായിരുന്നു.

കീഴടങ്ങിയ ഓരോ മാവോവാദികൾക്കും അൻപതിനായിരം രൂപ സാമ്പത്തിക സഹായം നൽകി.

കീഴടങ്ങിയവരെ പിടികൂടാനായി സഹായിക്കുന്നവർക്ക് വലിയ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങിയവരെല്ലാവർക്കുമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പാരിതോഷിക തുക ഒന്നരക്കോടിയോളം വരും. ഛത്തീസ്ഗഢ് സർക്കാരിന്റെ പുനഃരധിവാസനയം അനുസരിച്ച്, കീഴടങ്ങിയ ഓരോ മാവോവാദികൾക്കും അൻപതിനായിരം രൂപ സാമ്പത്തിക സഹായം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *