റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂട്ട കോപ്പിയടി സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കി

October 24, 2020 - 6:16 pm

തിരുവനന്തപുരം: കൂട്ടകോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് 23/10/20 വെള്ളിയാഴ്ച നടന്ന സാങ്കേതിക സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി ടെക് പരീക്ഷ റദ്ദാക്കി. വാട്സ്‌ആപ് ഗ്രൂപ്പുകൾ വഴി ചോദ്യങ്ങള്‍ പുറത്ത് വിട്ട് പല കോളേജുകളിലും കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. അഞ്ച് കോളജുകളിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നതിനാല്‍ അധ്യാപകർ വിദ്യാർത്ഥികളുടെ തൊട്ടരികിൽ വന്നിരുന്നില്ല. ഈ സൗകര്യമുപയോഗിച്ചാണ് പലരും കോപ്പിയടിച്ചത്. പ്രൊ. വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പരീക്ഷ റദ്ദാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *