റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് നിയമോപദേശത്തിന് ശേഷമെന്ന് മുഖ്യമന്ത്രി

October 23, 2020 - 7:21 am

തിരുവനന്തപുരം: സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത് ആവശ്യമായ നിയമോപദേശം ലഭിച്ചതിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയപ്പോള്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പ്രതീകരിക്കുകയായിരുന്നു. പ്രതിപട്ടികയിലുളളവര്‍ നിരപരാധികളാണെന്ന് സര്‍ക്കാരിന് ബോധ്യമുളളതുകൊണ്ടാണോ അത്തരമൊരു നടപടിയെന്ന് ചോദ്യത്തിനുളള ഉത്തരത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സിബിഐയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തിയിരുന്നെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ നിയമ പരിശോധനയില്‍ സിബിഐ കണ്ടെത്തിയ ഓരോകാര്യവും ശരിയല്ലെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച നിയമോപദേശം. ഏതെങ്കിലും ഒരുകാര്യമല്ല എല്ലാകാര്യവുമെന്ന ഉപദേശമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരമൊരു ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സിബിഐക്ക് പ്രോസിക്യൂട്ട് ചെയ്യാനുളള അനുമതി നല്‍കുമായിരുന്നില്ല. അതിനാലാണ് അംഗീകാരം നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.കശുഅണ്ടി സ്അഴിമതിയുമായി ബന്ധപ്പെട്ട് മുമ്പ് സിപിഎം സമരം ചെയ്തിരുന്നുവെന്നും ആ സമരമൊന്നും വേണ്ടിയിരുന്നില്ലെന്ന് നിയമോപദേശത്തിനുശേഷം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *