റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗളൂരു: തുളു സിനിമാനടന്‍ സുരേന്ദ്ര ബണ്ഡാരിയെ കൊന്നത് താനാണെന്ന് പോലീസിനെ അറിച്ച് യുവാവ്. സതീഷ്‌കുളല്‍ (42) എന്ന വ്യക്തിയാണ് വാട്‌സാപ്പ് സന്ദേശത്തിലൂടെ പോലിസിന് ഈ വിവരം കൈമാറിയത്. ഉടുപ്പി ഹരിയടുക്കയില്‍ കിഷന്‍ ഹെഗ്‌ഡെയെ പട്ടാപ്പകല്‍ വെട്ടിക്കൊല്ലപ്പെട്ടതിന് പിന്നില്‍ നടനാണെന്ന് അറിഞ്ഞ ശേഷമുളള പക പോക്കലാണെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

22 വര്‍ഷമായി തനിക്ക് സുരേന്ദ്രയെ അറിയാമെന്നും കിഷന്‍ ഹെഗ്‌ഡെയെ കൊല്ലാന്‍ പണമിറക്കിയതറിഞ്ഞപ്പോള്‍ താന്‍ ഇയാളുമായി ഉടക്കിയതായും തന്നെയും കൊല്ലുമെന്ന് സുരേന്ദ്ര ഭീഷണിപ്പെടുത്തിയതായും എന്നാല്‍ അതിനുമുമ്പ് താന്‍ ഇത് ചെയ്തതായും ശബ്ദ സന്ദേശത്തില്‍ ഇയാള്‍ വെളിപ്പെടുത്തി.

താനും സുരേന്ദ്രനെ വധിക്കാന്‍ ഒപ്പുമുണ്ടായിരുന്ന കിഷന്‍ ഹെഗ്‌ഡെയുടെ സുഹൃത്തും രണ്ടുദിവസത്തിനകം പോലീസ് മുമ്പാകെ കീഴടങ്ങുമെന്നും അറിയിച്ചാണ് സന്ദേശം അവസാനിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *