റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശ നിക്ഷേപത്തില്‍ കുതിച്ച് ചാട്ടവുമായി ഇന്ത്യ

October 21, 2020 - 9:46 am

ന്യൂഡല്‍ഹി: പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ കുതിച്ച് ചാട്ടവുമായി ഇന്ത്യ. 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 35.73 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്തിന് ലഭിച്ചത്. ഇത് 2019-20 വര്‍ഷത്തെ ആദ്യ അഞ്ച് മാസത്തേക്കാള്‍ 13% കൂടുതലാണ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിലാണ് ഇന്ത്യക്ക് ഏറ്റവും ഉയര്‍ന്ന വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) ലഭിച്ചത്. കൊവിഡ് മഹമാരി രൂക്ഷമായ മാസങ്ങളിലും ഇന്ത്യക്ക് ഗണ്യമായ വിദേശ നിക്ഷേപം ലഭിച്ചുവെന്നാണ് വാണിജ്യകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാവുന്നത്.

2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ലഭിച്ച എഫ്ഡിഐ ഇക്വിറ്റി നിക്ഷേപം 27.10 ബില്യണ്‍ ഡോളറാണ്, ഇത് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 5 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 16 ശതമാനം കൂടുതലാണ് ഇത്.ഇന്ത്യയുടെ മൊത്തം വിദേശ നിക്ഷേപം 2008-14ല്‍ 231.37 ബില്യണ്‍ ഡോളറായിരുന്നു. ഇത് 55 ശതമാനം വര്‍ധിച്ച് 2014-20ല്‍ 358.29 ബില്യണ്‍ ഡോളറായി.എഫ്ഡിഐ നയ പരിഷ്‌കാരങ്ങള്‍, നിക്ഷേപ സൗകര്യം, ബിസിനസ്സ് സുഗമമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് രാജ്യത്തേക്ക് എഫ്ഡിഐ വരവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായതെന്ന് മന്ത്രാലയം അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *