റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘40000 രൂപ നൽകിയാൽ മാത്രമേ ശ്രദ്ധ ലഭിക്കൂ’ കളമശേരി മെഡിക്കൽ കോളജിൽ മരിച്ച കൊവിഡ് രോഗിയുടെ ശബ്ദ സന്ദേശം പുറത്ത്

October 21, 2020 - 11:35 am

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ ഗുരുതരമായ ആരോപണവുമായി മരിച്ച രോഗിയുടെ ബന്ധുക്കൾ . 40000 രൂപ നൽകിയാൽ ഇവിടെ നല്ല ശ്രദ്ധ കിട്ടും എന്ന് കരഞ്ഞ് പറയുന്ന കൊവിഡ് രോഗിയുടെ ശബ്ദ സന്ദേശം ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾ പുറത്തു വിട്ടു. ബൈഹക്കി എന്ന രോഗി സഹോദരന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തു വന്നത്.

ബൈഹക്കി മരിച്ചത് ജൂലൈ 24 നാണ്. ഇതിന് നാല് ദിവസം മുൻപാണ് ഇദ്ദേഹം സഹോദരന് ശബ്ദ സന്ദേശം അയച്ചത് എന്ന് പറയപ്പെടുന്നു. വെൻ്റിലേറ്ററിലേക്ക് മാറ്റാൻ വൈകിയതാണ് ഇദ്ദേഹം മരണമടയാൻ കാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *