റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് കാലത്തെ സ്‌നേഹമാതൃകയായി ദീപു

October 20, 2020 - 10:38 pm

ന്യൂ ഡൽഹി: കോവിഡ് കാലത്ത് സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃകയായിരിക്കുകയാണ് കോട്ടയം പൂവന്തുരുത്തെ ക്ഷീര കര്‍ഷകനായ ശ്രീ. ദീപു തോമസ് (33). മകന്‍ കോവിഡ് ബാധിതനായതോടെ ക്വാറന്റൈനില്‍ പോകേണ്ടിവന്ന അയല്‍വാസിയുടെ വളര്‍ത്തു മൃഗങ്ങളെ അവര്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങും വരെ ഏറ്റെടുത്ത് വളര്‍ത്തിയാണ് ദുരിതകാലത്ത് ദീപു അവര്‍ക്ക് സഹായത്തിനെത്തിയത്.

ദീപുവിന്റെ അയല്‍വാസിയും ക്ഷീരകര്‍ഷകനുമായ വ്യക്തിയുടെ മകന് രോഗം സ്ഥിരീകരിക്കുകയും കുടുംബാംഗങ്ങള്‍ മുഴുവന്‍ ക്വാറന്റൈനില്‍ പോകേണ്ടിവരികയുമായിരുന്നു. ആറു പശുക്കള്‍, കുറച്ച് ആടുകള്‍, കോഴികള്‍ എന്നിവയാണ് അവരുടെ വീട്ടില്‍ ഉണ്ടായിരുന്നത്.

വളര്‍ത്തു മൃഗങ്ങളെ എന്തുചെയ്യുമെന്നാലോചിച്ച് വിഷമിക്കുമ്പോളാണ് അയല്‍ക്കാരനായ ദീപുവിന്റെ വിളിയെത്തുന്നത്. ക്വാറെൈന്റന്‍ കഴിയുന്നതുവരെ വളര്‍ത്തു മൃഗങ്ങളുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് ദീപു ഉറപ്പു നല്‍കി.
തന്റെ പശുക്കളെ വളര്‍ത്താന്‍ പാട്ടത്തിനെടുത്ത് നടത്തുന്ന ഡയറി ഫാമിലേക്കാണ് ഈ മൃഗങ്ങളെ ദീപു കൊണ്ടുപോയ്ത്. ഉടമസ്ഥര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നതുവരെ അവയെ പരിചരിച്ച ദീപു അതിനുശേഷം അവരെ ഉടമയ്ക്ക് സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചു. കോവിഡ് കാലത്ത് ഇത്തരമൊരു മഹനീയമായ സേവന നടത്തിയ ദീപുവിനെ പള്ളം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.
പൂവന്തുരുത്ത് മൈലക്കാട്ട് തോമസ്-ഷീബ ദമ്പതികളുടെ മകനായ ദീപു നഴ്‌സിംഗ് ജോലി ഉപേക്ഷിച്ചാണ് പശു വളര്‍ത്തലിലേക്ക് തിരിഞ്ഞത്. തൊടുപുഴയില്‍ നഴ്‌സായ ഭാര്യ സുനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനരംഗത്താണ്. മക്കള്‍: ഡാനി, ജൊവാന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *