ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികള്‍: 52 ശതമാനം കേസുകളും യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളില്‍

ലണ്ടന്‍: ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികളുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല. ഇതില്‍ 52 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളിലാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ യൂറോപ്പില്‍ രോഗബാധ കൂടിയിട്ടുണ്ട്. അതേസമയം, രോഗബാധ കണക്കുകള്‍ പോലും യാഥാര്‍ത്ഥ്യമായിരിക്കില്ലെന്നാണ് സര്‍വകലാശാല പറയുന്നത്. ലക്ഷണങ്ങളില്ലാതേ രോഗം വന്ന് പോയവരുണ്ടാവും. ഒപ്പം ചില സര്‍ക്കാരുകള്‍ യഥാര്‍ത്ഥ കേസുകളുടെ എണ്ണം മറച്ചുവെച്ചിട്ടുണ്ട്. 1.1 ദശലക്ഷത്തിലധികം വൈറസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണ നിരക്കും ഇതിലും കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി 25ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 190 ദിവസമെടുത്താണ് ബ്രസീലിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നത്. ജനുവരി 30ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഇന്ത്യ 40 ലക്ഷമെന്ന സംഖ്യയിലേക്ക് എത്താനെടുത്തത് 219 ദിവസവും. ബ്രസീലില്‍ പ്രതിദിന കോവിഡ് രോഗികളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയത് ജൂലൈ 29നാണ് 70,869 പേര്‍. തുടര്‍ന്നിങ്ങോട്ട് പ്രതിദിന രോഗികളില്‍ രാജ്യം കുറവ് രേഖപ്പെടുത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →