ന്യൂയോര്‍ക്: അമേരിക്കയില്‍ കൊവിഡ് നിരക്ക് വര്‍ധിക്കുകയാണെന്നും അടുത്ത മൂന്ന് മാസം കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും യുഎസ് പകര്‍ച്ചവ്യാധി വിദഗ്ധന്‍. മിനസോട്ട സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്റ്റീവ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി ഡയറക്ടര്‍ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ആറ് മുതല്‍ 12 ആഴ്ച വരെ രാജ്യം പകര്‍ച്ചവ്യാധിയുടെ ശക്ത മായ ഭീഷണിയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് മൂലമാണെന്ന വാദം ട്രംപ് ഉയര്‍ത്തുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നുണ്ട്. 42 അമേരിക്കന്‍ സ്റ്റേറ്റുകളിലും കേസുകള്‍ കൂടുന്ന സാഹചര്യമാണുള്ളത്. കൊവിഡ് പ്രതിരോധത്തില്‍ അമേരിക്ക ഒരുപക്ഷേ ഏറ്റവും മോശമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നു മുന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ഡോ സ്‌കോട്ട് ഗോട്ട്ലീബ് വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ആരോഗ്യ സെക്രട്ടറി അലക്‌സ് അസര്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്കയില്‍ ഇതുവരെ 83.88 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 54.57 ലക്ഷം പേര്‍ രോഗവിമുക്തി നേടിയിരുന്നു. ഇതുവരെ 2.24 ലക്ഷം പേരാണ് മരിച്ചത്.
