റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അക്കൗണ്ടിൽ 3500 രൂപ വന്നിട്ടുണ്ട് , സന്ദേശത്തിൽ ക്ലിക്ക് ചെയ്യല്ലേ പണി കിട്ടുമെന്ന് പൊലീസ്

October 20, 2020 - 10:05 pm

കൊച്ചി: അക്കൗണ്ടില്‍ 3500 രൂപ വന്നതായി സന്ദേശം എത്തിയാല്‍ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പോലീസ്.നിങ്ങളുടെ അക്കൗണ്ടിലേക്ക് 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. ചിലര്‍ക്ക് ഉയര്‍ന്ന തുക രേഖപ്പെടുത്തിയ സന്ദേശവും വരുന്നുണ്ട്. രാജസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

എസ് എംഎസ് തട്ടിപ്പാണെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. നിരവധി പേര്‍ക്കാണ് ദിവസവും സന്ദേശമെത്തുന്നത്. അറിയാത്ത കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുമെന്നും പൊലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *