റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐറ്റം പരാമര്‍ശം: കമല്‍നാഥിനെതിരെ നിശബ്ദ പ്രതിഷേധം നടത്തി ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യയും

October 20, 2020 - 10:00 pm

ഭോപ്പാല്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെതിരെ നിശബ്ദ പ്രതിഷേധം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യയും.കമല്‍നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ 18-10-20 തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് നിശബ്ദ പ്രതിഷേധം നടത്തിയത്. ഭോപ്പാലില്‍ ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വിമര്‍ശനം ശക്തമാകുന്നു.ഗ്വാളിയാര്‍ ദബ്‌റ അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ അവിടുത്തെ ബിജെപി സ്ഥാനാര്‍ഥിയായ ഇമര്‍തി ദേവിക്കെതിരെ കമല്‍നാഥ് നടത്തിയ പ്രസ്താവനകളാണ് വിവാദം ഉയര്‍ത്തിയിരിക്കുന്നത്.


ധ്യപ്രദേശ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഇമര്‍തി ദേവിയെ ‘ഐറ്റം’എന്ന് പരാമര്‍ശിച്ചു കൊണ്ടായിരുന്നു കമല്‍നാഥിന്റെ പ്രസംഗം. ‘ഞങ്ങളുടെ സ്ഥാനാര്‍ഥി സൗമ്യ സ്വഭാവം ഉള്ള വ്യക്തിയാണ്. എന്നാല്‍ അവര്‍ അങ്ങനെയല്ല. എന്തായിരുന്നു അവരുടെ പേര്? എന്നാണ് പ്രസംഗത്തില്‍ കമല്‍നാഥ് ചോദിക്കുന്നത്. ഇതിന് മറുപടിയായി ജനക്കൂട്ടം ഇമര്‍തി ദേവിയുടെ പേര് വിളിച്ചു പറയുന്നുണ്ട്. അപ്പോഴായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. ‘എന്തിനാണ് ഞാന്‍ അവരുടെ പേര് വിളിക്കുന്നത്. എന്നെക്കാള്‍ നന്നായി നിങ്ങള്‍ക്ക് അവരെ അറിയാം. നിങ്ങള്‍ എനിക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. അവരെന്ത് ഐറ്റമാണെന്ന്. എന്ത് ഐറ്റം ‘ ഇങ്ങനെയായിരുന്നു ചിരിച്ചു കൊണ്ട് കമല്‍നാഥിന്റെ വാക്കുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *