Tag
ന്യൂസ് ഡെസ്ക്

റൂള്‍സ് ഓഫി് ബിസിനസ് വിവരങ്ങള്‍ പുറത്തുപോയതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി

October 15, 2020 - 3:05 pm

തിരുവനന്തപുരം: റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുപോയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. വിരങ്ങള്‍ എങ്ങനെ പുറത്തുപോയെന്ന് അദ്ദേഹം മന്ത്രിസഭ യോഗത്തില്‍ ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എത്രയും വേഗം റിപ്പോര്‍ട്ടുവെക്കാന്‍ മന്ത്രിതല ഉപസമിതിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും സൂചനയുണ്ട്.

റൂള്‍സ് ഓഫ് ബിസിനസില്‍ 15 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. എന്നാല്‍ പൊതുഭരണ വകുപ്പ് തയ്യാറാക്കിയ ഭേദഗതി നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ വിവാദമായത്. മുഖ്യമന്ത്രിക്കും വകുപ്പുസെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം കിട്ടുകയും മന്ത്രിമാരുടെ അധികാരം കുറയുകയും ചെയ്യുന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങളെന്നാണ് ആക്ഷേപം. അതായത് വകുപ്പുകളുടെ ചുമതല മന്ത്രിമാര്‍ക്കൊപ്പം സെക്രട്ടറിക്കുകൂടി കിട്ടുന്ന രീതിയിലാണ് നിര്‍ദ്ദേശം നിലവില്‍ പ്രധാന ഫയലുകളെല്ലാം മന്ത്രിമാര്‍ കണ്ടുമാത്രമേ തീര്‍പ്പാക്കാന്‍ പാടുളളു എന്നാല്‍ പുതിയ ഭേദഗതി പ്രകാരം സെക്രട്ടറിമാര്‍ക്ക് തന്നെ ഫയല്‍ തീര്‍പ്പാക്കാം.

കൂടാതെ മന്ത്രിമാര്‍ മുഖേനയല്ലാതെ സെക്രട്ടറിമാര്‍ മുഖേന മുഖ്യമന്ത്രിക്ക് ഫയല്‍ വിളിച്ചുവരുത്താനും അധികാരം നല്‍കുന്നു. മന്ത്രിമാര്‍ വിദേശ യാത്ര പോകുമ്പോള്‍ നിലവിലെ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം ഗവര്‍ണ്ണറാണ് പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കുന്നത്. പുതിയ ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിക്കുതന്നെ അതിന് അധികാരമുണ്ടാവും. ഭേദഗതിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മന്ത്രിസഭ നിയോഗിച്ച നിയമ മന്ത്രി അദ്ധ്യക്ഷനായ ഉപസമിതി യോഗത്തിലാണ് റവന്യൂ മന്ത്രി എതിര്‍പ്പറിയച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *