റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് കോടതി ജാമ്യം അനുവദിച്ചു. കൊലപാതക പരമ്പരയിൽ അന്നമ്മ തോമസ് വധക്കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍ ജോളിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.

5 -10 -2019 നാണ് ഒരു കുടുംബത്തിലെ നിരവധി പേരെ പല സന്ദർഭങ്ങളിലായി
സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ജോളിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ്‌തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്.

കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് കൊലപാതകങ്ങളുടെ നടുക്കുന്ന യാഥാത്ഥ്യങ്ങൾ പുറത്തുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *