റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 852 പേരില്‍, രോഗമുക്തി 346

October 8, 2020 - 2:00 pm

കൊല്ലം: ജില്ലയില്‍ ഇന്നലെ 852 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  സമ്പര്‍ക്കം വഴി 847 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 346 പേര്‍  രോഗമുക്തി നേടി.  കൊല്ലം കോര്‍പ്പറേഷനില്‍ മങ്ങാട്, അയത്തില്‍, കിളികൊല്ലൂര്‍, കാവനാട്, കല്ലുംതാഴം, പള്ളിമുക്ക് ഭാഗങ്ങളിലാണ് രോഗബാധിതല്‍ കൂടുതലുള്ളത്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പരവൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍. കൊട്ടാരക്കരയില്‍ അഞ്ചുപേര്‍ക്കാണ് രോഗബാധ.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തൃക്കോവില്‍വട്ടം, നീണ്ടകര, തേവലക്കര, കുലശേഖരപുരം, ആദിച്ചനല്ലൂര്‍, തെക്കുംഭാഗം, പെരിനാട്, ചവറ, പനയം, പത്തനാപുരം, പന്മന, ഇടമുളയ്ക്കല്‍, പവിത്രേശ്വരം, ചിതറ, നെടുവത്തൂര്‍, മൈലം, ശാസ്താംകോട്ട, ഇളമ്പള്ളൂര്‍, കുളക്കട, അഞ്ചല്‍, പേരയം, മൈനാഗപ്പള്ളി, കരവാളൂര്‍, തഴവ, ശൂരനാട്, പൂതക്കുളം എന്നിവിടങ്ങളിലാണ് രോഗബാധിതല്‍ കൂടുതലുള്ളത്.

കൊല്ലം കോര്‍പ്പറേഷനില്‍ 168 രോഗികളാണുള്ളത്. മങ്ങാട്-15, അയത്തില്‍-14, കിളികൊല്ലൂര്‍-11, കാവനാട്-9, കല്ലുംതാഴം, പള്ളിമുക്ക് ഭാഗങ്ങളില്‍ എട്ടുവീതവും വടക്കേവിള-7, ശക്തികുളങ്ങര, കരിക്കോട്, പള്ളിത്തോട്ടം, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ ആറു വീതവും ആശ്രാമം, തട്ടാമല, പുന്തലത്താഴം ഭാഗങ്ങളില്‍ അഞ്ചുവീതവും കച്ചേരി, കോട്ടയ്ക്കകം എന്നിവിടങ്ങളില്‍ നാലു വീതവും അനുഗ്രഹ നഗര്‍, ചാത്തിനാംകുളം, മതിലില്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളാണുള്ളത്.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-23, പരവൂര്‍-26, പുനലൂര്‍-18, കൊട്ടാരക്കരയില്‍ അഞ്ചും രോഗബാധിതരാണുള്ളത്.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തൃക്കോവില്‍വട്ടം-44, നീണ്ടകര-38, തേവലക്കര-34, കുലശേഖരപുരം-33, ആദിച്ചനല്ലൂര്‍-28, തെക്കുംഭാഗം-22, പെരിനാട്-21, ചവറ, പനയം എന്നിവിടങ്ങളില്‍ 18 വീതവും പത്തനാപുരം, പന്മന ഭാഗങ്ങളില്‍ 16 വീതവും ഇടമുളയ്ക്കല്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 13 വീതവും ചിതറ, നെടുവത്തൂര്‍, മൈലം, ശാസ്താംകോട്ട ഭാഗങ്ങളില്‍ 12 വീതവും ഇളമ്പള്ളൂര്‍, കുളക്കട എന്നിവിടങ്ങളില്‍ 11 വീതവും അഞ്ചല്‍, പേരയം, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 10 വീതവും കരവാളൂര്‍, തഴവ, ശൂരനാട് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും പൂതക്കുളം-8, ഉമ്മന്നൂര്‍, ചടയമംഗലം, തലവൂര്‍, തൊടിയൂര്‍, നെടുമ്പന പ്രദേശങ്ങളില്‍ ഏഴു വീതവും ഓച്ചിറ, കുളത്തൂപ്പുഴ, കൊറ്റങ്കര, മയ്യനാട്, വിളക്കുടി ഭാഗങ്ങളില്‍ ആറുവീതവും കടയ്ക്കല്‍, കുണ്ടറ, പട്ടാഴി, പോരുവഴി എന്നിവിടങ്ങളില്‍ അഞ്ചുവീതവും ആലപ്പാട്, തൃക്കരുവ, നിലമേല്‍ എന്നിവിടങ്ങളില്‍ നാലുവീതവും അലയമണ്‍, ഇട്ടിവ, ഏരൂര്‍, കല്ലുവാതുക്കല്‍, കുമ്മിള്‍, ചാത്തന്നൂര്‍, വെട്ടിക്കവല, വെളിനല്ലൂര്‍, വെളിയം ഭാഗങ്ങളില്‍ മൂന്നുവീതവും രോഗബാധിതരാണുള്ളത്. കരിക്കോട് സ്വദേശി കണ്ണന്‍(88) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8421/Covid-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *