പാറ്റ്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ എ ഐ എം എം മായാവതിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ ഭാഗമാകും.
മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)യോടൊപ്പം ജൻവാദി (സോഷ്യലിസ്റ്റ്)പാർട്ടിയും മുൻ എം.പി ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക്സംത പാർടിയും മൂന്നാം മുന്നണിയുടെ ഭാഗമാണ്.
രണ്ട് പ്രധാന മുന്നണികളെയും തളളിക്കൊണ്ടുള്ള മെച്ചപ്പെട്ട ഒരു മൂന്നാം ബദൽ ബീഹാറിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് എ ഐ എം എം നേതാവ് ഒവൈസി പറഞ്ഞു.
ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നീ തീയതികളിലായാണ് ബീഹാറിലെ വോട്ടെടുപ്പ്. 71 നിയമസഭാ മണ്ഡലങ്ങൾ ഒന്നാം ഘട്ടത്തിലും 94 നിയമസഭാ മണ്ഡലങ്ങൾ രണ്ടാം ഘട്ടത്തിലും 78 നിയമസഭാ മണ്ഡലങ്ങൾ മൂന്നാം ഘട്ടത്തിലും പോളിംഗ് സ്റ്റേഷനിലെത്തും.




