റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണ്ണ കള്ളക്കടത്ത് കേസുമായി സംബന്ധിച്ച് അന്വേഷണത്തിന്റെ പ്രാഥമിക കുറ്റപത്രം ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു. ജോലി നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കരനുമായി ഉണ്ടായ ആറ് കൂടിക്കാഴ്ചകളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന് കുറ്റപത്രം

October 7, 2020 - 4:33 pm

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസുമായി സംബന്ധിച്ച് അന്വേഷണത്തിന്റെ പ്രാഥമിക കുറ്റപത്രം ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു. O7 – 10 – 2020 ബുധനാഴ്ചയാണ് 303 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള ഏഴുപ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ ഐ എ കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയററ്ററേറ്റിന്റെ ഈ നീക്കം. എം ശിവശങ്കരന് എതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. എം ശിവശങ്കരനും, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശം അന്വേഷണസംഘം കണ്ടെത്തി. ബാങ്ക് ലോക്കര്‍ തുറന്നതിനെ കുറിച്ചും അതിലൂടെ പണം കൈ മാറുന്നതിനെ കുറിച്ചും സന്ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതിനുമുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇതിനെ കുറിച്ച് ശിവശങ്കരന്‍ മൗനം പാലിച്ചിരുന്നു എന്നാണ് പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ക്ക് ശേഷം വീണ്ടും ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

സ്വപ്‌നയും, സരിത്തും, സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയതായി ഈ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പ്രതികളുടെ പക്കല്‍ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. രേഖകളില്ലാതെ വരവില്‍ കവിഞ്ഞ ബാങ്ക് നിക്ഷേപം ഉണ്ടെന്നും ഇതെല്ലാം കള്ളപ്പണ ഇടപാടുകളാണെന്നും, പ്രതികള്‍ക്കെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മൂന്ന് പേര്‍ക്ക് ജാമ്യം നല്‍കരുതെന്നും കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റത്തിന് കോടതി ശിക്ഷാ നടപടി സ്വീകരിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

സ്വപ്ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ ജോലി നല്‍കുന്നതുമായി സംബന്ധിച്ച് ശിവശങ്കരന് പങ്കുണ്ട് എന്ന് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ജോലി നല്‍കുന്ന ആവശ്യത്തിനായി ശിവശങ്കരനുമായി എട്ടുതവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതില്‍ ആറ് തവണയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആണ് കൂടിക്കാഴ്ച നടത്തിയത്. സ്വപ്നയുടെ ബയോഡാറ്റയില്‍ പരിചയപ്പെടുത്തുന്ന ആളുടെ പേരിന്റെ സ്ഥാനത്ത് ശിവശങ്കറിന്‌റെ പേരാണ് നല്‍കിയിട്ടുള്ളത്.

സ്വപ്‌നക്ക്് ജോലി നല്‍കുന്ന കാര്യത്തില്‍ താന്‍ ഇടപെട്ടിട്ടില്ല എന്നാണ് ശിവശങ്കരന്‍ മൊഴി നല്‍കിയിരുന്നത്. സ്‌പേസ് പാര്‍ക്കില്‍ ജോലിക്ക് ആളെ എടുത്തിരുന്നത് കരാര്‍ കമ്പനിയാണെന്നും, അതില്‍ തനിക്ക് പങ്കില്ലെന്നും തന്റെ അറിവോടെയല്ല എന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *