കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ ചെടിച്ചേരിയിലെ വധുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേതുടര്ന്ന് ചെടിച്ചേരി ആലുമുക്ക് പ്രദേശങ്ങളിലെ റോഡുകള്‍ പോലീസ് അടച്ചു. ഇരിക്കൂറില്മാത്രം 43 പേര്‍ക്കാണ് ഇന്നലെ നടന്ന പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.


