ഹത്റസ്: ഉത്തർപ്രദേശ് ഹത്റസിൽ ക്രൂര ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൃതദേഹം പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായി ദഹിപ്പിച്ചു. മരണമടഞ്ഞ 24 മണിക്കൂറുകൾ കഴിഞ്ഞു മൃതദേഹം കഴുകി തുടങ്ങി എന്നായിരുന്നു ഗ്രാമവാസികളുടെ പോലീസ് പറഞ്ഞ ന്യായം. പെൺകുട്ടിയുടെ നാക്ക് മുറിഞ്ഞിട്ടില്ല. നട്ടെല്ലിൽ ഒടിവും ഇല്ല , ബലാൽസംഗത്തിന് ഇരയായതിനു മതിയായ തെളിവുകൾ മെഡിക്കൽ റിപ്പോർട്ടിൽ ഇല്ല ഇതെല്ലാമാണ് പോലീസിൻറെ വാദം. ഇത്തരം പ്രവർത്തികൾ പ്രതികളെ സഹായിക്കാനോ ?
അക്രമത്തിന് ഇരയായതു മുതൽ ഇതുവരെ നടന്ന സംഭവങ്ങൾ പരിശോധിക്കാം.
സെപ്റ്റംബര്‍ 14ന് രാവിലെ പീഡിതയായ പെണ്‍കുട്ടിയും അവരുടെ മൂത്ത സഹോദരനും അമ്മയും കൂടി അടുത്തുള്ള കുറ്റിക്കാട്ടില്‍ പുല്ലു വെട്ടുന്നതിനായിപോയി. ഒരു വലിയ കെട്ട് പുല്ല് തയ്യാറാക്കി സഹോദരന്‍ വീട്ടിലേക്ക് നടന്നു പോയി. അമ്മ പുല്ലുവെട്ടി കൊണ്ടിരിക്കുകയായിരുന്നു. പെണ്‍കുട്ടി കുറച്ചു ദൂരെ മാറി വെട്ടിയിട്ട പുല്ല് കൂട്ടി വെക്കുകയായിരുന്നു. ഈ സമയത്ത് നാലുപേര്‍ അവിടെ വന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ ദുപ്പട്ട കെട്ടി മുറുക്കി അടുത്തുള്ള കൃഷി സ്ഥലത്തേക്കു വലിച്ചുകൊണ്ടുപോയി. അവിടെവെച്ച് കുട്ടിയെ ക്രൂര ബലാല്‍സംഗത്തിനിരയാക്കി. പുല്ലു വെട്ടി കൊണ്ടിരിക്കുകയാണ് അമ്മ ഇതറിഞ്ഞില്ല. കുറച്ചു സമയം കഴിഞ്ഞ് മകളെ കാണാതെ ഉറക്കെ വിളിച്ചുനോക്കി. മകള്‍ വിളി കേള്‍ക്കാതെ വന്നപ്പോള്‍ അന്വേഷിച്ചിറങ്ങി. അവിടെ വെള്ളത്തിനുവേണ്ടി വേണ്ടി നിര്‍മ്മിച്ച ജലാശയത്തിനടുത്ത് ഒരു ചെരുപ്പ് കണ്ടു കിട്ടി. പരിഭ്രാന്തയായ അമ്മ തിരച്ചില്‍ തുടര്‍ന്നു. അടുത്തുള്ള ബാജ്‌റയുടെ തോട്ടത്തില്‍ ചെടികള്‍ പറിഞ്ഞു കിടക്കുന്നത് കണ്ടു. കൃഷിസ്ഥലത്ത് അകത്തേക്ക് നടന്നു ചെന്നപ്പോള്‍ ഏകദേശം 20 മീറ്റര്‍ മാറി അവശനിലയില്‍ മകളെ കണ്ടെത്തി. അമ്മയുടെ കരച്ചില്‍ കേട്ട് കുറച്ചു കുട്ടികള്‍ ഓടി വന്നു. പ്രദേശവാസികളെ വിളിക്കുവാനും വെള്ളം കൊണ്ടുവരാനും കുട്ടികളെ പറഞ്ഞയച്ചു. അവര്‍ ജലാശയത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ വെള്ളം കൊണ്ടുവന്ന് കുട്ടിയുടെ വായില്‍ ഒഴിച്ചു കൊടുത്തെങ്കിലും ബോധം വന്നില്ല. അമ്മയും സഹോദരനും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അവര്‍ സംഭവസ്ഥലത്തെത്തി കുട്ടിയെ അലിഗഢ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. നട്ടെല്ല് പൊട്ടിയ നിലയിലായിരുന്നു. നാക്ക് മുറിഞ്ഞു പോയിരുന്നു.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു 5 ദിവസത്തിനുശേഷം മൊഴി എടുക്കുന്നതിനായി ആശുപത്രിയിലെത്തി. കുട്ടിയുടെ ആരോഗ്യസ്ഥിതി മഹാമോശം ആയതുകൊണ്ട് മൊഴിയെടുക്കാനായില്ല. പിന്നീട് സെപ്റ്റംബര്‍ 21 നും 22 നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മഹിള പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തി മൊഴിയെടുത്തു. സംസാരിക്കാന്‍ കഴിയാതെ ആംഗ്യഭാഷയിലാണ് പെണ്‍കുട്ടി പോലീസിന് മൊഴി കൊടുത്തത് എന്ന് പറയപ്പെടുന്നു. മൊഴിയെടുത്തതിനു ശേഷം വെറും രണ്ട് പേജുള്ള റിപ്പോര്‍ട്ടാണ് പോലീസ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥന് നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു. സന്ദീപ്, രാംകുമാര്‍, ലവകുശ്, രവി എന്നിവരാണ് കസ്റ്റഡിയിലായത് .
ആശുപത്രിയിലിരിക്കെ 26-09-2020 ന് അവളുടെ സഹോദരന്‍ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു. ‘കഴിഞ്ഞ 12 ദിവസമായി ഞാന്‍ വീട്ടില്‍ പോയിട്ടില്ല. എന്റെ സഹോദരിക്ക് മിണ്ടാന്‍ ആകുന്നില്ല. കണ്ണു കൊണ്ടാണ് കാണിക്കുന്നത്. എനിക്ക് സഹിക്കാനാകുന്നില്ല. അവളുടെ ശബ്ദം കേള്‍ക്കുന്നതും കാത്തിരിക്കുകയാണ്. അവള്‍ മരണത്തോട് മല്ലിടുകയാണ്.’
കുട്ടിയുടെ അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘അവര്‍ ഈ ഗ്രാമത്തിലെ പ്രഭുക്കന്മാര്‍ ആരാണ്. എന്റെ മകളുടെ അടുത്ത് ക്രൂരത കാണിച്ച അവര്‍ മകളോട് മാത്രമല്ല എന്റെ അച്ഛനെ ആക്രമിച്ച് കൈവിരലുകള്‍ വെട്ടി കളഞ്ഞിരുന്നു. അവര്‍ ഞങ്ങളെ എപ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നു. ഇപ്പോള്‍ എന്റെ മകളുടെ മുകളില്‍ ഇത്രയും വലിയ ക്രൂരകൃത്യം ചെയ്തു.
സംഭവസമയത്ത് ഇവര്‍ ആ പ്രദേശങ്ങളില്‍ ചുറ്റി നടന്നിരുന്നു അമ്മയ്ക്കും മകള്‍ക്കും അവന്റെ ഉദ്ദേശങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കാട്ടില്‍ പതി ഇരുന്നാണ് അവളെ കടന്ന് പിടിച്ചത്. ‘
ഒടുവില്‍ 29-09-2020 ന് ബലാല്‍സംഗത്തിനിരയായ ഈ പെണ്‍കുട്ടി മരണമടഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം പോലീസ് അകമ്പടിയോടെ മൃതദേഹം ഗ്രാമത്തില്‍ എത്തിച്ചു. എന്നാല്‍ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ അവരെ ഭീഷണിപ്പെടുത്തി മാറ്റിയിരുത്തി ആ രാത്രി തന്നെ പോലീസുകാര്‍ മൃതദേഹം സംസ്‌കരിക്കുകയാണുണ്ടായത്. മരണം സംഭവിച്ച 24 മണിക്കൂര്‍ കഴിഞ്ഞു മൃതദേഹം കേട് വരാന്‍ തുടങ്ങി എന്നാണ് പോലീസുകാര്‍ ഗ്രാമവാസികളുടെ പറഞ്ഞ ന്യായം.
‘സഹോദരിയെ കാണാന്‍ പോലും സമ്മതിച്ചില്ല. സംസ്‌കരിച്ച മൃതദേഹം സഹോദരിയുടെ തന്നെ ആണോ എന്ന് പോലും നിശ്ചയമില്ല. എന്നാണ് സഹോദരന്‍ പറഞ്ഞത്.
തിരക്കുപിടിച്ച് മൃതദേഹം സംസ്‌കരിച്ചതിനു പിന്നില്‍ പോലീസുകാരുടെ ഉദ്ദേശം എന്താണെന്ന് അറിയില്ല. പ്രതികളായ ഗ്രാമ പ്രഭുക്കന്മാരെ രക്ഷിക്കുന്നതിന് വേണ്ടിയാണോ? അതോ കൊലപാതകത്തില്‍ അവര്‍ക്ക് പങ്കുണ്ടോ?
ഹത്റസ് ഗ്രാമത്തിലെ ഇപ്പോഴത്തെ അവസ്ഥ
പോലീസ് നിര്‍ബന്ധമായി മൃതദേഹം സംസ്‌കരിച്ച അതിനുശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അകറ്റിനിര്‍ത്തിയിരിക്കുകാണ്.
ഇരയായ പെണ്‍കുട്ടിയുടെ വീടിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസ് കാവലുണ്ട്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാത്രമേ ആരെയും ഗ്രാമത്തിലേക്ക് കടത്തിവിടുന്നുള്ളൂ. പ്രധാന റോഡില്‍ നിന്നും തിരിഞ്ഞ് വീതികുറഞ്ഞ ഒരു നടപ്പാത ഗ്രാമത്തിലേക്ക് പോകുന്നുണ്ട്. വഴിയുടെ രണ്ടു വശത്തും ബാജ്‌റയുടെ പാടങ്ങളാണ്. ഈ വഴികളിലൂടെ കടന്നു വന്ന ചില മാധ്യമപ്രവർത്തകരാണ് ഇവിടത്തെ അവസ്ഥ പുറത്തു വിട്ടത്.
ഗ്രാമത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കാണുന്നത് പ്രതികളുടെ വീടാണ്. ‘എല്ലാവരും ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് വിശേഷങ്ങള്‍ ചോദിച്ചു ചെല്ലുന്നത്. ആര്‍ക്കും തങ്ങളോട് ഒന്നും ചോദിക്കാനില്ല ഇല്ല. തങ്ങളുടെ മക്കള്‍ നിരപരാധികളാണ്’ എന്നാണ് പ്രതികളുടെ അമ്മമാര്‍ക്ക് പറയാനുള്ളത്.
ഇരയുടെയും പ്രതിയുടെയും വീടുകള്‍ക്ക് നടുവിലൊരു വീതികുറഞ്ഞ നടപ്പാത മാത്രമേയുള്ളൂ. രണ്ടു വീടുകളും വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. ഇരയായ പെണ്‍കുട്ടിയുടെ വീടിന്റെ മുറ്റത്ത് നടപ്പാതയിലൂടെ കടന്നുവന്ന മാധ്യമപ്രവര്‍ത്തകരും അയല്‍വാസികളുമാണുള്ളത്.
പത്രകാരന്മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ആ പെണ്‍കുട്ടിയുടെ അമ്മ ക്ഷീണിതയാണ്. ഒന്ന് കിടക്കാന്‍ പോലും ആ സ്ത്രീക്ക് കഴിയുന്നില്ല. പിന്‍വശത്തുള്ള അടുക്കളയില്‍ ആണെങ്കിലോ പാത്രങ്ങള്‍ പരന്നുകിടക്കുന്നു. വീടിനുള്ളില്‍ ഉള്ളവരെല്ലാം പേടിച്ചിരിക്കുകയാണ്. അകത്തു നിന്നും സ്ത്രീകള്‍ എത്തി നോക്കുന്നുണ്ട്. മെെക്കു പിടിച്ച ആളുകളെ കാണുമ്പോള്‍ അകത്തേക്ക് വലിയും.
കുട്ടിയുടെ അച്ഛന്‍ പറയുന്നത് ഇങ്ങനെയാണ് : വനിതാ പോലീസ് ഉദ്യോഗസ്ഥരെ വീട്ടില്‍ കയറി വന്നു സ്ത്രീകളെ ഉപദ്രവിച്ചു. ബന്ധുക്കളെ ഗ്രാമത്തിലേക്ക് കടക്കാന്‍ തന്നെ അനുവദിച്ചില്ല. നിര്‍ബന്ധമായി രാത്രി തന്നെ ശവസംസ്‌കാരം നടത്തി. നേരം വെളുക്കുന്നത് വരെ പോലും കാത്തു നിന്നില്ല. ഞങ്ങളുടെ വിധിപ്രകാരം അല്ല സംസ്‌കാരം ചെയ്തത്. പോലീസ് ഇപ്പോള്‍ പറയുന്നത് കുട്ടിയുടെ നാവ് മുറിച്ചിരുന്നില്ല. നട്ടെല്ലൊടിഞ്ഞിരുന്നില്ല. എന്നാണ്. എങ്ങിനെയും കേസ് ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് എന്തും സംഭവിക്കാം. ഭയമുണ്ട്.’
സഹോദരന്‍ ഇപ്രകാരമാണ് പറയുന്നത് : എരുമകളെ വളര്‍ത്തിയാണ് ഞങ്ങള്‍ ഗ്രാമത്തില്‍ കഴിഞ്ഞു വന്നിരുന്നത്. ഈ ഗ്രാമത്തില്‍ ജീവിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാക്കുകയാണ് പോലീസുകാര്‍. ഈ ഗ്രാമം തന്നെ വിട്ടു പോകേണ്ടി വരും. പോലീസുകാര്‍ ഇത്തരം ആക്രമണം കാണിക്കുകയാണെങ്കില്‍ എങ്കില്‍ ഈ സാമൂഹ്യദ്രോഹികളില്‍ നിന്ന് എങ്ങനെ രക്ഷ നേടും?
മെഡിക്കല്‍ റിപ്പോര്‍ട്ട് കോപ്പി പോലും കുടുംബാംഗങ്ങള്‍ക്ക് കൊടുത്തിട്ടില്ല. ബലാല്‍സംഗം നടന്നതിന് യാതൊരു തെളിവും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് പോലീസ് അധികാരി വിക്രാന്ത് വീര്‍ പറയുന്നത്. കുട്ടി മരണമടഞ്ഞ രാത്രി സബ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രകടനം നടത്തിയ ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞു. ഹത്റാസിലെ സംഘർഷ സാഹചര്യവും നിരോധനാജ്ഞയും ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെന്നാണ് പൊലീസ് ഭാഷ്യം. ഇവരും വണ്ടി നിർത്തി ഈ വഴികളിലൂടെ നടന്നു നീങ്ങി. എന്നാല്‍ വഴിയില്‍ പോലീസുകാർ തടഞ്ഞു.രണ്ടുപേരേയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു.



