റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ വനംവകുപ്പ്‌ ഓഫീസിലേക്ക്‌ മാര്‍ച്ചു നടത്തി.

October 1, 2020 - 10:22 am

പുനലൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ്‌ തൊഴിലാളിക്ക്‌ ഗുരുതരമായി പരിക്കേറ്റു. അച്ചന്‍കോവില്‍ വടക്കോതടിയില്‍ വീട്ടില്‍ കൃഷ്‌ണന്‍കുട്ടി നായര്‍(57)ക്കാണ്‌ പരിക്കേറ്റത്‌. ഇടത്‌ കാലിന്‌ സാരമായ പരിക്കുകളോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന്‌ 14 തുന്നല്‍ ഉണ്ട്‌. മറ്റു സ്‌ത്രീ തൊഴിലാളികള്‍ക്കൊപ്പം തൊഴിലുറപ്പ്‌ ജോലി ചെയ്യുന്നതിനിടെ പാഞ്ഞുവന്ന പന്നി കൃഷ്‌ണന്‍കുട്ടിനായരുടെ ഇടതുകാലിന്‌ കുത്തി പരിക്കേല്‍പ്പിക്കുകയായിരു്‌നനു. തൊഴിലാളികള്‍ ബഹളം വച്ചതിനേ തുടര്‍ന്ന്‌ പന്നി കാട്ടിലേക്ക്‌ കയറിപ്പോയി.

പ്രദേശവാസികള്‍ക്കുനേരെ വന്യജീവി ആക്രമണം ഉണ്ടാകുന്നതിന്‌ ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട്‌ തൊഴിലാളികള്‍ അച്ചന്‍കോവില്‍ ഫോറസ്‌റ്റ്‌ ഡിവിഷന്‍ ഓഫീസിലേക്ക്‌ മാര്‍ച്ചുനടത്തി. വനപാലകര്‍ ഇടപെട്ടതിനേ തുടര്‍ന്ന്‌ തൊഴിലാളികള്‍ മടങ്ങുകയായിരുന്നു. കൃഷ്‌ണന്‍കുട്ടിനായര്‍ക്ക്‌ ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്ന്‌ അച്ചന്‍കോവില്‍ ഫോറസ്‌റ്റ്‌ ഡിവിഷണല്‍ ഓഫീസര്‍ സന്തോഷ്‌കുമാര്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *