റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഗ്രഹ നിർമാണശാല ആക്രമിച്ച് 2 കോടിയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

September 28, 2020 - 12:55 pm

ചെങ്ങന്നൂർ: ലണ്ടനിലെ ക്ഷേത്രത്തിലേക്കായി നിർമിച്ച 2 കോടി രൂപയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹം ചെങ്ങന്നൂരിലെ വിഗ്രഹ നിർമാണ ശാലയിൽ നിന്നും കൊള്ളസംഘം കവർന്നു.

60 കിലോയോളം തൂക്കം വരുന്ന അയ്യപ്പ വിഗ്രഹമാണ് 27/09/2020 ഞായറാഴ്ച രാത്രി കവർച്ചക്കാർ കൊണ്ടു പോയത്. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് അവശരാക്കിയ ശേഷം വിഗ്രഹം കൊണ്ടു പോകുകയായിരുന്നു എന്നാണ് വിഗ്രഹ നിർമാണ കേന്ദ്രത്തിൻ്റെ ഉടമകൾ പറയുന്നത്.

സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്ന് സൂചനയുണ്ട്. ആക്രമണത്തിനും വിഗ്രഹം തട്ടിയെടുത്തതിനും പിന്നിൽ തൊഴിൽ തർക്കമാണ് എന്നും സംശയമുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *