തിരുവനന്തപുരം: പാർട്ടി പുനസംഘടനയിൽ ഉൾപ്പടെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്യമായ അഭിപ്രായ പ്രകടനത്തിന് താനില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പരസ്യ വിഴുപ്പലക്കലിൻ്റെ കാലം കഴിഞ്ഞു. പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിലും സംസ്ഥാനത്തും വിവിധങ്ങളായ വെല്ലുവിളികളെ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അങ്ങനെയൊരു കാലത്ത് പരസ്യ വിമർശനം ഗുണകരമാകില്ലെന്നും അതിന് താനില്ലെന്നും മുരളീധരൻ പറഞ്ഞു. പല സംഘടനാ കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രചരണ സമിതി ചെയർമാൻ്റെ ചുമതല ഒഴിഞ്ഞതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

