റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെയ്സ് ബുക്കിൽ സ്വീകാര്യത വലതുപക്ഷ ചിന്തകൾക്കും യാഥാസ്ഥിതിക വാദത്തിനുമെന്ന് റിപ്പോർട്ട്

September 28, 2020 - 4:40 pm

വാഷിംഗ്ടൺ : മുൻ നിരയിലുളള സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഫെയ്സ് ബുക്കിൽ സ്വീകാര്യത വലതുപക്ഷക്കാർക്കും യാഥാസ്ഥിതിക വാദക്കാർക്കുമെന്ന് റിപ്പോർട്ട് . പേര് വെളിപ്പെടുത്താത്ത ഫെയ്സ് ബുക്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് അന്താരാഷ്ട്ര മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

2020 ജൂലൈ മാസത്തിൽ ഫെയ്‌സ്ബുക്കിന്റെ ആന്തരിക മെട്രിക്സ് ഉപകരണമായ ക്രോഡ്‌ ടാംഗിളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് സൈറ്റിന്റെ ഏറ്റവും മികച്ച അഞ്ച് പോസ്റ്റുകളും ഫോക്സ് ന്യൂസിനും യാഥാസ്ഥിതിക കമന്റേറ്റർ ബെൻ ഷാപ്പിറോയ്ക്കുമായുള്ള പേജുകളിൽ നിന്നാണ് എന്നാണ്.

വലതുപക്ഷം തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ തന്നെയാണ് അവർക്ക് കൂടുതൽ സ്വകാര്യത നേടിക്കൊടുക്കുന്നത് എന്നും ഫെയ്സ് ബുക്കിലെ ഉന്നതൻ പറയുന്നു.

“രാഷ്ട്രം, പാരമ്പര്യം, ഭയം” എന്നിവയിലാണ് വലതുപക്ഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആയതിനാൽ തന്നെ അവർക്ക് പെട്ടന്ന് ജനകീയത കിട്ടുന്നു.

അമേരിക്കൻ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക്കൻമാരും ഡമോക്രാറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്കെതിരെ പക്ഷപാത ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഫെയ്സ് ബുക്കിലെ ഇടത് അനുകൂലിയായ ഉന്നതൻ്റെ വെളിപ്പെടുത്തൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *