റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ്

September 28, 2020 - 4:21 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓഫീസിലെ ടൈപ്പിസ്റ്റിൽ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചത്.

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി നേരിട്ട് സമ്പർക്കമില്ലാത്തതിനാൽ മുഖ്യമന്ത്രി ക്വാറന്റീനിൽ പോയിട്ടില്ല.

പ്രതിപക്ഷ നേതാവിന്റെ അഡീഷണൽ പ്രവൈറ്റ് സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജൻ, വി എസ് സുനിൽകുമാർ എന്നിവർക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *