റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കപ്പിള്‍ ചലഞ്ച് വില്ലനായേക്കാം: മുന്നറിയിപ്പുമായി പുനെ പോലിസ്

September 27, 2020 - 8:23 am

പൂനെ: കപ്പിള്‍ ചലഞ്ച് ഫോട്ടോകള്‍ ദുരുപയോഗം ചെയ്തേക്കാമെന്ന മുന്നറിയിപ്പുമായി പുനെ പോലിസ്. നിങ്ങളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുംമുമ്പ് രണ്ട് വട്ടം ആലോചിക്കുകയെന്ന മുന്നറിയിപ്പാണ് പോലിസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോകള്‍ മോര്‍ഫിങ്ങിനും പ്രതികാരനടപടികളെന്ന നിലയില്‍ പോണ്‍സൈറ്റിലും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിച്ചേക്കാമെന്ന് പോലിസിന്റെ ട്വീറ്റില്‍ പറയുന്നു. ദമ്പതിമാരുടെ പുതിയതും പഴയതുമായ ഫോട്ടോകള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി അപ് ചെയ്യുന്നതാണ് പുതിയതായി വൈറലായ ട്രന്റ്.

എഫ്ബിയിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ആയിരക്കണക്കിന് പേരാണ് ഈ ചലഞ്ചില്‍ പങ്കെടുക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ ചെയത ചിത്രങ്ങളെടുത്ത ദുരുപയോഗം ചെയതതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *