റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്സിൻ എത്തുമ്പോഴേക്ക് ലോകത്ത് 20 ലക്ഷം മനുഷ്യർ കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യ സംഘടന

September 27, 2020 - 3:20 pm

ജനീവ : കോവിഡിന് വാക്സിനേഷൻ ആരംഭിക്കുമ്പോഴേക്ക് ഈ രോഗത്താൽ 20 ലക്ഷം പേരെങ്കിലും ലോകത്ത് മരണത്തിന് കീഴടങ്ങുമെന്ന് ലോകാരോഗ്യ സംഘടന. ചൈനയിൽ രോഗം ആദ്യം റിപ്പോർട് ചെയ്ത ദിവസം മുതൽ ഒൻപത് മാസം കൊണ്ട് ലോകത്ത് മരണസംഖ്യ 10 ലക്ഷത്തിലേക്ക് എത്തുകയാണെന്നും സംഘടന പറയുന്നു

ലോകാരോഗ്യ സംഘടനയുടെ അടിയന്തര കാര്യങ്ങൾക്കായുള്ള തലവൻ മൈക്ക് റിയാനാണ് വെള്ളിയാഴ്ച ( 25/9/2020) ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ഡൗൺ നടപടികളും കോവിഡ് പ്രതിരോധ നടപടികളും എത്രമാത്രം കാര്യക്ഷമമായി നടക്കുന്നുണ്ട് എന്ന് ഓരോ രാജ്യവും സ്വയം വിലയിരുത്തേണ്ടതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *