റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്‌ വയനാട്‌ ചുരം ഒഴിവാക്കിയുളള റോഡ്‌ 100 ദിനപരിപാടിയില്‍പെടുത്തി സര്‍ക്കാര്‍

September 24, 2020 - 9:45 am

തിരുവനന്തപുരം: വയനാട്‌ ചുരം ഒഴിവാക്കി കോഴിക്കോട്‌ വയനാട്‌ ജില്ലകളെ റോഡ്‌മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതിനുളള ആനക്കാംപൊയില്‍ -കളളാടി-മേപ്പാടി തുരങ്കപാതയടക്കമുളള ഗതാഗത പദ്ധതി സര്‍ക്കാരിന്‍റെ 100 ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊങ്കണ്‍ റെയില്‍ റെയില്‍വേ കോര്‍പ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട.

658 കോടി രൂപയുടെ പ്രാഥമീക ഭരണാനുമതിയും നല്‍കി. കിഫ്‌ബിയില്‍ നിന്നാണ്‌ ആവശ്യമായ പണം ലഭ്യമാക്കു ന്നത്‌. പഠനങ്ങള്‍ക്കുശേഷം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കും. അത്‌ ലഭിച്ചുകഴിഞ്ഞാല്‍ അനന്തര നടപടികളിലേക്ക്‌ കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിലവില്‍ താമരശ്ശേരി ചുരം വഴിയാണ്‌ വയനാട്ടിലേക്കുളള യാത്ര. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും ഈ വഴിയുളള യാത്ര ദുഷ്‌ക്കരമാവാറുണ്ട്‌.

ആനക്കാം പൊയില്‍നിന്ന്‌ കളളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്‌ക്ക്‌ 7.82 കിലോമീറ്റര്‍ ദൂരമുണ്ടാകും അതില്‍ 6.8 കിലോമീറ്റര്‍ തുരങ്ക മാര്‍ഗ്ഗമായിരിക്കും. ആനക്കാംപൊയില്‍ സ്വര്‍ഗം കുന്നില്‍ നിന്നാണ്‌ തുരങ്കപാത ആരംഭിക്കുന്നത്‌. ജോര്‍ജ്‌ എം തോമസ്‌ എംഎല്‍എയുടെ നേതൃത്വത്തിലുളള വിദഗ്‌ദ സംഘം കഴിഞ്ഞ ദിവസം ആനക്കാംപൊയിലിലെത്തി മറിപ്പുഴ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്‌ കളളാടിയിലും സന്ദര്‍ശനം നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *