ആലപ്പുഴ: ജാമ്യം നില്‍ക്കാന്‍ ആളില്ലാത്തതിന്‍റെ പേരില്‍ നിരപരാധി 521 ദിവസമായി ജയിലില്‍. ജാമ്യം നില്‍ക്കാന്‍ ആളില്ലാത്തതാണ് പുറത്തിറങ്ങാന്‍ കഴിയാത്തതിന്‍റെ കാര്യം. ഇതേക്കുറിച്ചന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായി. മണ്ണഞ്ചേരി ആറാം വാര്‍ഡ് കണ്ടത്തില്‍ വീട്ടില്‍ ജോഷി(58)ആണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഴിയുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ എല്‍ഡിഎഫ് മണ്ണഞ്ചേരി ഈസ്റ്റ് കമ്മറ്റി ഓഫീസ് കത്തിനശിച്ച കേസിലാണ് 2019 ഏപ്രില്‍ ഏഴിന് ജോഷി അറസ്‌റ്റിലാകുന്നത്. ജാമ്യം നില്‍ക്കാന്‍ ആളില്ലാതെ വന്നതോടെ ജോഷിക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വരുകയായിരുന്നു. ജോഷി ഇത്രയും കാലം ജയിലില്‍ കഴിയേണ്ടി വന്നതിനെ പറ്റി അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ്‌മേധാവിക്ക് മനുഷ്യവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കി. ഓഫീസ് കത്തിയ കേസ് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവായി.
കേസില്‍ കുറ്റക്കാരനല്ലെന്ന കണ്ട് ജയില്‍ മോചിതനാക്കാന്‍ 18ന് കോതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ജയിലില്‍ നിന്ന് വിട്ടയച്ചിട്ടില്ല. ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടുൂം ആവശ്യപ്പെട്ടു. ജയില്‍ വിഭാഗം ഡിജിപി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണം.
വേറെ രണ്ട് കേസുകള്‍ ഉളളതിനാല്‍ ഒക്ടോബര്‍ രണ്ടിന് മാത്രമേ ജോഷിയെ വിട്ടയക്കാന്‍ കഴിയുളളുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.എന്നാല്‍ ജോഷിയുടെ പേരില്‍ വേറെ കേസുകളില്ലെന്നും മണ്ണഞ്ചേരി സ്വദേശിയായ മറ്റൊരാള്‍ക്കെതിരെയാണ് കേസുകളെന്നുമാണ് ജോഷിയുടെ അഭിഭാഷകന്‍ പറയുന്നത്. ലീഗല്‍ സര്‍വീസ് അതോരിറ്റി നിയോഗിച്ച അഭിഭാഷകനാണ് ജോഷിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.ജോഷിയെ വിട്ടയച്ചുകൊണ്ടുളള ഉത്തരവ് അന്നുതന്നെ ഇ-മെയിലില്‍ ജയില്‍ അധികൃതര്‍ക്ക് അയച്ചിരുന്നു.എന്നാല്‍ ഉത്തരവ് തപാല്‍ മാര്‍ഗ്ഗം ലഭിക്കണമെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്.
ലഭിക്കാവുന്ന പരമാവധി ശിക്ഷയേക്കാള്‍ കൂടുതല്‍ ഒരു ദിവസം പോലും ഒരാളെ ജയിലില്‍ കിടത്താന്‍ പറ്റില്ലെന്നാണ് നിയമമെന്ന് മനുഷ്യവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കമ്മീഷന്‍ പറഞ്ഞു.
ഭാര്യയും മൂന്നുമക്കളുമുളള ജോഷി നിര്‍മ്മാണ തൊഴിലാളിയാണ് പണിതീരാത്ത വീട്ടിലാണ് ഇവരുടെ താമസം. സാമ്പത്തീക ശേഷിയില്ലാത്തതിനാല്‍ വീട്ടുകാര്‍ക്ക് ജോഷിയെ ജയിലില്‍ ചെന്ന് കാണാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.



