റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് കലാ – കായിക പരിശീലനമൊരുക്കി ബി.ആര്‍.സി.

September 23, 2020 - 4:21 pm

പാലക്കാട്: സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാര്‍ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ – കായിക പരിശീലനം നല്‍കി അഗളി ബി.ആര്‍.സി. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളുടെ (ബി.ആര്‍.സി.) നേതൃത്വത്തില്‍ കമ്മ്യൂണിറ്റി സെന്ററുകളിലൂടെ സമഗ്രശിക്ഷ കേരളയുടെ ഭാഗമായി നിയമിച്ച കലാ – കായിക അധ്യാപകരാണ് പരിശീലനം നല്‍കുന്നത്. പേപ്പര്‍ കൊണ്ടുള്ള ബാഗുകള്‍, പൂവ്, കുട്ടകള്‍ എന്നിവ നിര്‍മിക്കാന്‍ പരിശീലിപ്പിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വ്യായാമവും  കായിക പരിശീലനവും നല്‍കുന്നു. ആദ്യഘട്ടത്തില്‍ 40 ഊരുകളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അഗളി ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ പരിശീലനത്തില്‍ പങ്കാളികളാകുന്നുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8061/Agali-BRC.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *