റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍: കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

September 23, 2020 - 3:51 pm

എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ടുകളില്‍ ഗപ്പിക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കാക്കനാട് ഇന്ത്യന്‍ കോഫിഹൗസ് വളപ്പില്‍ നിര്‍വ്വഹിച്ചു.

ഈ മാസം 25വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഉറവിട നശീകരണത്തിനായുളള പരിശോധനകള്‍, പ്രചാരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. 

ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ നോണ്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, സീനിയര്‍ ബയോളജിസ്റ്റ് അബ്ദുള്‍ ജബ്ബാര്‍, ഫീല്‍ഡ് അസിസ്റ്റന്റ് വി. കെ. ശിവന്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8062/Arogya-jagratha-campaign.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *