റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌

September 23, 2020 - 12:14 pm

അമ്പലപ്പുഴ: കാറും ബൈക്കുമായി കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ കഞ്ഞിപ്പാടം ഏഴരച്ചിറ വീട്ടില്‍ രാജിന്‍(27), ഭാര്യയും പുന്നപ്ര വടക്ക്‌ പ്രഥമീകാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സുമായ ആതിര(26) ഇവരുടെ മകന്‍ ഒന്നേകാല്‍ വയസുളള സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇന്നലെ (22.09.2020) രാവിലെ 10.30ഓടെ ദേശീയപാതയില്‍ വണ്ടാനത്ത്‌ ഭാഗത്തായിരുന്നു അപകടം

ആതിരയ്‌ക്ക്‌ ശ്രവപരിശോധന നടത്തണമെന്ന്‌ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഇവര്‍ സ്രവപരിശോധനക്കായി പുന്നപ്ര വടക്ക്‌ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലേക്ക്‌ പോവുകയായിരുന്നു. എതിര്‍ വശത്തു നിന്ന്‌ വന്ന കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാര്‍ ആശുപത്രിയലാക്കി. ആശുപത്രിയില്‍ നടന്ന കോവിഡ്‌ പരിശോധനയില്‍ ഇവരുടെ മകന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ മൂന്നുപേരെയും കോവിഡ്‌ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *