കോട്ടയം: കൊച്ചിയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയ അല്‍ക്വയിദ ഭീകരരെ എന്‍.ഐ.എ പിടികൂടിയതിന് പിന്നാലെ കോട്ടയം ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്ത് ആദ്യമായി ഭീകര ക്യാമ്പ് നടന്നെന്ന് കണ്ടെത്തിയത് ഈ ജില്ലയിലായിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ നാലുസ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രതയുളള പരിശോധനകള്‍ പുരോഗമിക്കുകയാണ്.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ കുമരകം, മുന്‍ സിമി ക്യാമ്പ് നടത്തിയതായി കണ്ടെത്തിയ വാഗമണ്‍, ഈരാറ്റുപേട്ട, ഇതരസംസ്ഥാ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പായിപ്പാട് എന്നിവിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണുന്നവരെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ കസ്റ്റഡിയിലെടുക്കാനുമാണ് നിര്‍ദ്ദേശം.

