റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടയ്ക്കല്‍: ഓട്ടോറിക്ഷാ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പോലീസിന്‍റെ പിടിയിലായി. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ പഴയ കുന്നുമ്മേല്‍ വില്ലേജില്‍ ചാരുപാറ ചിറ്റിലഴികം മേലേവിള പുത്തന്‍വീട്ടില്‍ സതീശന്‍ എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനില്‍കുമാറിന്‍റെ മകന്‍ അനീഷ്(27)ആണ് പിടിയിലായത്. ഇട്ടിവ വില്ലേജില്‍ തടയന്നൂര്‍ കോഴിയോട് പറങ്കിമാംവിള വീട്ടില്‍ ഫക്കീര്‍ മുഹമ്മദിന്‍റെ മകന്‍ ഷിഹാബുദ്ദീന്‍റെ കെഎല്‍ 24 എച്ച് 8916 എന്ന പെട്ടിഓട്ടോറിക്ഷയാണ് മോഷ്ടിക്കപെട്ടത്.

സെപ്തംബര്‍ 17 വ്യാഴാ ഴ്ച വൈകിട്ട് നാലുമണിയോടെ ചിങ്ങേലി ജംങ്ഷനിലെ പെട്രോള്‍ പമ്പിന് സമീപം പാര്‍ക്കുചെയ്തിരിക്കുകയായിരുന്നു വാഹനം. കടയ്ക്കല്‍ സിഐ രാജേഷിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ പിടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *