റാഞ്ചി: പ്രാദേശിക ഫുട്ബാൾ മാച്ചിനിടെ കളിക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു. ത്സാർഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. ഒരു പഞ്ചായത്ത് മൈതാനത്ത് വച്ചായിരുന്നു ഫുട്ബാൾ മൽസരം. കളിയ്ക്കിടയിൽ ശക്തമായ ഇടി മിന്നൽ ഉണ്ടാകുകയായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ പരാസ് പന്ന എന്നയാളാണ് മരണമടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഫുട്ബാൾ മൽസരം സംഘടിപ്പിക്കപ്പെട്ടതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

