കേന്ദ്ര സാംസ്‌കാരിക – ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ്

ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക – ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. ബുധനാഴ്ച (16-9-2020) രാത്രി കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചു.

സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണത്തില്‍ കഴിയണമെന്നും മന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം