ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലി (യുഎന്‍ജിഎ) 75ാമത് വാര്‍ഷിക യോഗത്തിന് തുടക്കം. ആദ്യമായി ജനറല്‍ അസംബ്ലി യോഗം ഓണ്‍ലൈനായി നടന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. 30നാണ് പരിസമാപ്തി. നൈജീരിയയിലെ ടിജ്ജാനി മുഹമ്മദ്-ബന്ദെയുടെ പിന്‍ഗാമിയായി തുര്‍ക്കി നയതന്ത്രജ്ഞന്‍ വോള്‍ക്കന്‍ ബോസ്‌കിര്‍ 75ാമത് സെഷന്റെ പ്രസിഡന്റായി ചുമതലയേറ്റു.
29 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചതും ആഗോളതലത്തില്‍ 931,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടതുമായ കൊറോണ മഹമാരി തന്നെയായിരിക്കും യുഎന്നിന്റെ 75ാം വര്‍ഷത്തെയും അടയാളപ്പെടുത്തുകയെന്ന് ബോസ്‌കിര്‍ പറഞ്ഞു.അംഗരാജ്യങ്ങളില്‍ നിന്നുള്ള യുഎന്‍ തലവന്മാരും സര്‍ക്കാര്‍ പ്രതിനിധികളും മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും സാധാരണ പോലെ ന്യൂയോര്‍ക്കില്‍ ഒത്തുകൂടില്ല. പകരം ലോകനേതാക്കള്‍ മുന്‍കൂട്ടിതയ്യാറാക്കിയ വീഡിയോകളാവും സമര്‍പ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സെഷന്റെ ഉദ്ഘാടനത്തെ അഭിസംബോധന ചെയ്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഐക്യരാഷ്ട്രസഭ സ്ഥാപിതമായയ ശേഷമുള്ള നിര്‍ണായക വര്‍ഷമാണിതെന്നാണ് പറഞ്ഞത്.
സപ്തംബര്‍ 21 നാണ് 75ാം വാര്‍ഷികവുമായ ബന്ധപ്പെട്ട പ്രത്യേക പരിപാടി. ‘നമുക്ക് വേണം ഭാവി. യുഎന്‍ ഞങ്ങള്‍ക്ക് ആവശ്യം. ബഹുമുഖ വാദം ഊട്ടിയുറപ്പിക്കുന്നതില്‍ ഞങ്ങളുടെ കൂട്ടായ പ്രതിബദ്ധത വീണ്ടും’. ഇതാണ് വാര്‍ഷിക പരിപാടിയുടെ പ്രമേയം.ജൈവ വൈവിധ്യ ഉച്ചകോടി. 1995 സെപ്തംബറില്‍ ചൈനയിലെ ബീജിങില്‍ നടന്ന നാലാം ലോക വനിതാ സമ്മേളനത്തിന്റെ (എഫ്ഡബ്ല്യുസിഡബ്ല്യു) 25ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള ഉന്നതതല യോഗം. ഇവയൊക്കയാണ് യുഎന്‍ജിഎയുടെ 75ാമത് യോഗത്തിന്റെ പ്രാരംഭ ആഴ്ചകളിലെ വിവിധ യോഗങ്ങള്‍.
