റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറഞ്ഞ വിലയിലുളള മുദ്രപത്രങ്ങള്‍ കിട്ടാനില്ല

September 17, 2020 - 9:41 am

ചങ്ങനാശേരി: കുറഞ്ഞ വിലയ്‌ക്കുളള മുദ്ര പത്രങ്ങള്‍ക്ക്‌ കടുത്ത ക്ഷാമം നേരിടുന്നതായി പരാതി. 20,50,100 രൂപ പത്രങ്ങള്‍ക്കാണ്‌ കൂടുതലായി ക്ഷാമം നേരിടുന്നത്‌. ഇതുമൂലം അടിയന്തിരാവശ്യങ്ങള്‍ക്കായി ജനം നെട്ടോട്ടമോടുകയാണ്‌. സര്‍ക്കാരിന്‍റെ വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ ,വാടക കരാര്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍, നിര്‍മ്മാണ കരാറുകള്‍ തുടങ്ങിയവയ്‌ക്കാണ്‌ ആളുകള്‍ മുദ്ര പത്രം തേടിയെത്തുന്നത്‌. തീര്‍ന്നുപോയെന്ന മറുപടിയാണ്‌ മിക്കപ്പോഴും ലഭിക്കുന്നത്. എട്ടുമാസങ്ങള്‍ക്ക്‌ മുമ്പും ഇതുപോലെയൊരിക്കല്‍ ക്ഷാമം നേരിട്ടിരുന്നു.

നിലവില്‍ 10 രൂപ പത്രത്തില്‍ 100 രൂപ സ്റ്റാമ്പ്‌ ചെയ്‌ത്‌ പത്രം നല്‍കുന്നുണ്ട്.‌ പക്ഷെ ഇങ്ങനെ നല്‍കുന്ന പത്രങ്ങള്‍ കോണ്‍സുലേറ്റുമായുളള കരാറുകള്‍ക്കോ അഫിഡാവിറ്റു കള്‍ക്കോ സ്വീകരിക്കുന്നില്ല. വിദേശത്തേക്ക്‌ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഇത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒപ്പം മുക്തിയാര്‍ ഉടമ്പടികളേയും മറ്റ്‌ കരാറുകളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്വദേശത്ത്‌ ചെയ്യുന്ന കരാറുകള്‍ക്ക്‌ ഇത്‌ തടസമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *