റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഷ്ടാക്കള്‍ വെട്ടിയെടുത്ത ചന്ദനത്തിന്‍റെ വേരുകള്‍ക്ക്‌ ലേലത്തില്‍ 7.5 ലക്ഷം രൂപ

September 17, 2020 - 10:53 am

മറയൂര്‍: മറയൂര്‍ ടൗണ്‍ പ്രദേശത്ത്‌ മോഷ്ടാക്കള്‍ വെട്ടിയെടുത്ത്‌ കടത്തിയ ചന്ദനത്തിന്‍റെ അവശേഷിച്ച കുറ്റിയടക്കമുളള വേരുകള്‍ ലേലത്തില്‍ വെച്ചപ്പോള്‍ ലഭിച്ചത്‌ ഏഴര ലക്ഷം രൂപ . സര്‍ക്കാര്‍ അനുമതിയോടെ പിഴുതെടുത്ത്‌ ചെത്തിയൊരുക്കിയ ചന്ദന വേര്‌ കര്‍ണ്ണാടക സോപ്പ്‌സാണ്‌ ലേലത്തില്‍ പിടിച്ചത്‌.

കോവിഡിനേ തുടര്‍ന്ന്‌ ചന്ദനലേലം വൈകിയാണ്‌ ഇപ്രാവശ്യം നടത്തിയത്‌. മറയൂര്‍ ടൗണില്‍ നന്ന ആദ്യഘട്ടം ലേലത്തില്‍ 30 കോടി രൂപ ലഭിച്ചിച്ചിരുന്നു. തുക സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കും. രണ്ടുഘട്ടങ്ങളിലായി നടന്ന ലേലത്തില്‍ 83 ടണ്‍ ചന്ദനം ലേലത്തില്‍ വച്ചിരുന്നു. അതില്‍ 24,871.9 കിലോഗ്രം ചന്ദനം വില്‍ക്കാന്‍ സാധിച്ചു. ബാക്കിയുളളവയടെ ലേലം ഇന്ന്‌ തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *