മറയൂരിൽ വീണ്ടും പടയപ്പയുടെ ആക്രമണം. ; ഒരു റേഷൻ കടയും വീടും തകർത്തു

August 7, 2023

മറയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങി റേഷൻ കടയും വീടും തകർത്ത് പടയപ്പ. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ ജനവാസ മേഖലയിൽ തമ്പ് അടിച്ചിരിക്കുകയാണ്. തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്. …

സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ തെന്നിവീണ് നടൻ പൃഥ്വിരാജിന് പരിക്ക്

June 26, 2023

മറയൂർ : സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കാലിനു പരുക്കേറ്റു. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം. 2023ജൂൺ 25 ഞായറാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൃഥ്വിയെ തിങ്കളാഴ്ച ശസ്ത്രക്രിയ‌യ്ക്കു വിധേയനാക്കും. മറയൂർ …

ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച യുവാവും യുവതിയും മരിച്ചു.

June 19, 2023

മറയൂർ ∙ വിനോദസഞ്ചാരികളായെത്തി ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച യുവാവും യുവതിയും മരിച്ചു.തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്. മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിൽ കയറിയാണ് ഇവർ …

മൂന്നാർ: മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥിര പ്രതിഷ്ഠ നേടിയ നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരം കുന്ന് പിഒ, കള്ളൻ കപ്പലിൽ തന്നെ, പൂച്ചക്കൊരു മൂക്കുത്തി, റൗഡി രാമു തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

June 18, 2023

ആറു മാസം മുൻപാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മറയൂരിൽ മകളുടെ വീട്ടിലേക്ക് താമസം മാറിയത്. രവീന്ദ്രൻ നായർ എന്നാണ് യഥാർഥ പേര്. നാടക നടൻ ആയിരിക്കേ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്‍റെ പേര് മാറ്റിയത്. 1924 ഒക്റ്റോബർ 28ന് പൂജപ്പുരയിൽ …

കുഴഞ്ഞു വീണ വനംവകുപ്പ് വാച്ചര്‍ മരിച്ചു

November 29, 2022

മറയൂര്‍: ചന്ദനസംരക്ഷണ ജോലിക്കിടെ കുഴഞ്ഞുവീണ വനംവകുപ്പ് വാച്ചര്‍ മരിച്ചു. മറയൂര്‍ പത്ത് വീട് സ്വദേശി സുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്. 15 വര്‍ഷത്തോളമായി മറയൂര്‍ ചന്ദന ഡിവിഷനില്‍ താല്‍ക്കാലിക വാച്ചറായി ജോലി ചെയ്തു വന്നിരുന്നു.നാല് ദിവസം മുന്‍പ് രാത്രിയില്‍ ചന്ദന സംരക്ഷണ …

മറയൂരില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ കവര്‍ന്നു

November 16, 2022

മറയൂര്‍: പത്തടിപ്പാലം കോളനിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ മോഷ്ടിച്ചു. പത്തടിപ്പാലത്ത് സെല്‍വകുമാറിന്റെ വീട്ടില്‍നിന്നാണ് 40 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ സെല്‍വകുമാറും കുടുംബവും കര്‍ശനാട്ടിലെ തറവാട്ടുവീട്ടിലായിരുന്നു താമസം. വീട്ടില്‍ ആളില്ലാത്തതു മുതലെടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ട് അലമാരകള്‍ കുത്തിപ്പൊളിച്ച് …

ലേലത്തില്‍ പിടിച്ച ചന്ദനം കയറ്റാന്‍ വന്ന യുവാവ് മരിച്ച നിലയില്‍

November 16, 2022

മറയൂര്‍: മറയൂരില്‍ കഴിഞ്ഞമാസം ലേലത്തില്‍ പിടിച്ച ചന്ദനം കൊണ്ടുപോകാന്‍ എത്തിയ ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കര്‍ണാടകയിലെ ഗുരുപരഹള്ളി സ്വദേശി രഘു ഗൗഡ(31) ആണ് മരിച്ചത്. മറയൂര്‍ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. നവംബർ 14 ന് …

ആനയുടെ കൊമ്പുകൾക്കിടയിൽ നിന്ന് രക്ഷപെട്ട് രാജൻ ജീവിതത്തിലേക്ക്

August 1, 2022

മറയൂർ: കാന്തല്ലൂരിലെ കൃഷിയിടത്തിലും ജനവാസമേഖലയിലുമിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ പോയ രാജൻ ആനയുടെ കൊമ്പുകൾക്കിടയിൽ നിന്ന് ജീവിതത്തിലേക്ക് . അടിതെറ്റി കാട്ടാന വീണപ്പോൾ കാന്തല്ലൂർ ഗ്രാമത്തിലെ ദണ്ഡായുധന്റെ മകൻ രാജൻ (42) രക്ഷപ്പെട്ടത് മരണത്തിൽ നിന്ന്. ആനയുടെ കൊമ്പുകൾക്കിടയിൽ പ്പെട്ടതിനാൽ രാജന് കുത്തേറ്റില്ല.. …

മറയൂരിൽ തോട്ടം ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായി

June 17, 2022

ഇടുക്കി: മറയൂരിൽ തോട്ടം ജീവനക്കാരനായ ബെന്നിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണിക്കൂറുകൾക്കുളളിൽ പോലീസ് പിടിയിലായി.ബെന്നിയുടെ സുഹൃത്തും മറയൂർ സ്വദേശിയുമായ യദുകൃഷ്ണനാണ് അറസ്റ്റിലായത്. 2022 ജൂൺ 16 വ്യാഴാഴ്ച രാവിലെയാണ് ബെന്നി അതിദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. തുടർന്ന് …

ഇടുക്കി ജില്ലാ കളക്ടര്‍ മറയൂര്‍ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചു

March 19, 2022

മറയൂര്‍: വനാവകാശ രേഖപ്രകാരം ഭൂമി ലഭിക്കാനുളള ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആദിവാസി മേഖലയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മറയൂര്‍ ചന്ദന വനത്തിനുളളിലെ കവക്കുടി ഊരാണ്‌ സന്ദര്‍ശിച്ചത്‌. വനാവകാശ നിയമ പ്രകാരം ഭൂമി ലഭിക്കാനുളളവര്‍ക്ക്‌ എത്രയും വേഗം ഭൂമി ലഭിക്കുന്നതിനുളള …