റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറില്‍ കഞ്ചാവ്‌ കടത്തിയ കേസില്‍ പ്രതികള്‍ പിടിയിലായി

September 16, 2020 - 9:09 am

കോഴിക്കോട്‌: കാറില്‍ കടത്തിയ കഞ്ചാവ്‌ പോലിസ്‌ പിടികൂടി. കോഴിക്കോട്‌ അടിവാരം ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറില്‍ നിന്നാണ്‌ കഞ്ചാവ്‌ കണ്ടെടുത്തത്‌. എലിക്കാട്‌ മണിയംകുഴിയില്‍ വാഹന പരിശോധനക്കിടയിലാണ്‌ സംഭവം . കാറിലുണ്ടായിരുന്ന കൊടുവളളി ചുണ്ടപ്പുറം സ്വദേശി അഷറഫ്‌ , വേനപ്പാറ പെരുവില്ലി നെച്ചൂലി മുസ്‌ത്താഖ്‌, പടനിലം ചക്കാലക്കല്‍ റമീസ്‌ എന്നിവരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. 528 ഗ്രാം കഞ്ചാവാണ്‌ കാറിലു ണ്ടായിരുന്നത്‌.

താമരശ്ശേരി എസ്‌ഐ സനല്‍രാജ്‌, സുരേഷ്‌, എഎസ്‌ഐ യൂസഫലി, സിനിയര്‍ സിപിഒമാരായ മോഹനന്‍, ലിനീഷ്‌, സൂരജ്‌, സിപിഒമാരായ മണിലാല്‍,രതീഷ്‌ സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. കൊടുവളളി ഭാഗത്ത്‌ വിതരണം ചെയ്യാനാണ്‌ കഞ്ചാവ്‌ കൊണ്ടുപോയതെന്ന്‌ പോലീസ്‌ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *