റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം ,പണംവാങ്ങി കേസ്‌ ഒത്തുതീര്‍ക്കാന്‍ പോലീസിന്‍റെ സമ്മര്‍ദ്ദമെന്ന്‌ കുടുംബം

September 16, 2020 - 8:04 am

ഇടുക്കി: ഇടുക്കി ഉടുമ്പന്‍ചോലയില്‍ സിഐടിയു പ്രവര്‍ത്തകന്‍ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ്‌ ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി കുടുംബം. പ്രതിയെ ഇതുവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. സിഐടിയു പ്രവര്‍ത്തകനായ പ്രതിയെ രക്ഷിക്കാന്‍ പാര്‍ടി ഇടപെടലുണ്ടെന്നും പണം വാങ്ങി കേസില്‍ നിന്നും പിന്‍മാറാന്‍ പോലീസ്‌ പറഞ്ഞെന്നും കുടുംബം ആരോപിച്ചു.

ഉടുംബന്‍ചോലയിലെ എസ്റ്റേറ്റ്‌ ലയത്തില്‍ താമസിക്കുന്ന അയല്‍വാസിയായ 21 കാരന്‍ ചുരുളിയാണ്‌ കുട്ടിയെ പീഡനത്തിനിരയാക്കിയത്‌. മാതാപിതാക്കള്‍ തോട്ടത്തില്‍ ജോലിക്കുപോയ സന്ദര്‍ഭത്തില്‍ കുട്ടിയെ തന്‍റെ ലയത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വൈകിട്ട്‌ ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയോട്‌ അമ്മ വിവരം അന്വേഷിച്ചപ്പോഴാണ്‌ പീഡന വിവരം പുറത്തറിയുന്നത്‌. വിവരം ചോദിക്കാനെത്തിയ പിതാവിനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന്‌ മര്‍ദ്ദിക്കുകയായിരുന്നു. പിതാവിന്‍റെ കൈ അടിച്ചൊടിക്കുകയും ചെയ്‌തു. സംഭവം സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ്‌ കേസെടുത്തില്ല. തുടര്‍ന്ന്. പ്രതിഷേധം ശക്തമായപ്പോള്‍ മാത്രമാണ്‌ 5 ദിവസം കഴിഞ്ഞ്‌ പോലീസ്‌ കേസെടുത്തത്‌. എന്നാല്‍ ഇതുവരെ പ്രതിയെ അറസ്റ്റ്‌ ചെയ്യാന്‍ തയ്യാറായിട്ടില്ല.

ആരോപണം കെട്ടിച്ചമച്ചതാണെന്നും പീഡനം നടന്നുവെന്ന്‌ പറയപ്പെടുന്ന സമയം താന്‍ തമിഴ്‌നാട്ടിലായിരുന്നുവെന്നുമാണ്‌ ചുരുളിയുടെ വിശദീകരണം. പ്രതിയുടെ ഈ വിശദീകരണത്തില്‍ ഫോണ്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ചുവരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷമേ അറസ്റ്റ്‌ ഉള്‍പ്പയെയുളള നടപടികളിലേക്ക്‌ കടക്കുയുളളുവെന്നും പോലീസ്‌ പറഞ്ഞു. കേസ്‌ അട്ടിമറിക്കാന്‍ മന്ത്രി എംഎം മണിയുടെ ഓഫീസില്‍ നിന്നടക്കം ഇടപെടല്‍ ഉണ്ടാവുന്നുവെന്ന ആരോപണവുമായി മഹിളാമോര്‍ച്ചയും രംഗത്തെത്തിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *