റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ്‌ പിടിയില്‍

September 15, 2020 - 10:02 am

തിരുനെല്ലി: തൊഴിലുറപ്പ്‌ ജോലി കഴിഞ്ഞ്‌ തിരികെ വരുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം .പ്രതിയെ തിരുനെല്ലി പോലീസ്‌ അറസ്‌റ്റ് ‌ചെയ്‌തു. തോല്‍പ്പെട്ടി വെളളറ കോളനിയിലെ സുധീഷിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ടുദിവസം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.

ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിയില്‍ വച്ച്‌ കയറി പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന്‌ പോലീസ്‌ വ്യക്തമാക്കി. പ്രതിക്കെതിരെ നേരത്തേയും സമാനമായ കേസുകള്‍ ഉണ്ടായിട്ടുളളതായി പോലീസ്‌ പറഞ്ഞു.

തിരുനെല്ലി സിഐ. ടി.വിജയ്‌കുമാര്‍, എസ്‌ഐ.പൗലോസ്‌ എന്നിവര്‍ ചേര്‍ന്ന അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *