ഇടുക്കി: ആറാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ മൂന്നാം ഭര്‍ത്താവ് അറസ്റ്റിലായി. ഇടുക്കി ശാന്തമ്പാറ സിംഗ് കണ്ടത്തിലാണ് സംഭവം. അമ്മ ജോലിക്കുപോകുന്ന സമയത്തായിരുന്നു പീഡനം. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയരുന്നു. ഇയാളുടെ സുഹൃത്തായ നാഗരാജനും കുട്ടിയെ പീഡിപ്പിച്ചിരുന്നു.
ഒരു വര്‍ഷത്തോളമായി പീഡനം തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം ശാരീരികമായി ഉണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് അമ്മ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാനച്ചനെ രാജാക്കാട് ശാന്തമ്പാറ പോലീസ് അറസ്റ്റ് ചെയ്‌തു. നാഗരാജന്‍ രാജാക്കാട് സ്വദേശിയാണ് ഇയാള്‍ക്കായുളള അന്വേഷണം നടന്നുവരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലുണ്ടെന്നാണ് അറിയുന്നത്.
പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹജരാക്കിയ മൂന്നാം അച്ഛനെ കോടതി റിമാന്‍റ് ചെയ്‌തു



